നിപ്പാ വൈറസ്; സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളോട് എല്ലാവരും സഹകരിക്കണമെന്ന് കുഞ്ഞാലിക്കുട്ടി

നിപ്പാ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളോട് എല്ലാവരും സഹകരിക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. എന്ത് പോരായ്മയുണ്ടെങ്കിലും അതിനെ വിമര്‍ശിക്കാന്‍ പാടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം നിപ്പാ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ കേരളത്തിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ. സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *