ഇ​ന്ധ​ന​വി​ല പി​ടി​ച്ചു നി​ര്‍​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​ലോ​ച​ന​യി​ലെ​ന്ന് അ​മി​ത് ഷാ

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ധ​ന​വി​ല പി​ടി​ച്ചു നി​ര്‍​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ച്ചു വ​രി​ക​യാ​ണെ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ. ​ഡ​ല്‍​ഹി​യി​ല്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് അ​മി​ത് ഷാ ​ഇ​തു സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ള്‍​ക്കു സ​മീ​പ​കാ​ല​ത്ത് ആ​ദ്യ​മാ​യി മ​റു​പ​ടി ന​ല്‍​കി​യ​ത്.

ഇ​ന്ധ​ന വി​ല കു​റ​യ്ക്കാ​നു​ള്ള പ​രി​ഹാ​ര മാ​ര്‍​ഗം ക​ണ്ടെ​ത്താ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ശ്ര​മി​ച്ചു വ​രി​ക​യാ​ണ്. ഈ ​വി​ഷ​യം സ​ര്‍​ക്കാ​ര്‍ വ​ള​രെ ഗൗ​ര​വ​ത്തോ​ടെ എ​ടു​ത്തി​ട്ടു​ണ്ട്. എ​ണ്ണ​ക്ക​ന്പ​നി​ക​ളു​മാ​യി പെ​ട്രോ​ളി​യം മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നും അ​മി​ത്ഷാ പ​ത്ര പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *