മുഖ്യമന്ത്രിയും പാത്രിയാര്‍ക്കീസ് ബാവയും തമ്മില്‍ കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സുറിയാനി സഭ അധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയും തമ്മില്‍ കൂടിക്കാഴ്ച നടത്തി.

ക്ലിഫ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ച കേരളത്തിലെ യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുളള പ്രധാന ചുവടുവെപ്പായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രശ്‌ന പരിഹാരത്തിന് മുന്‍കൈയെടുത്തതില്‍ പാത്രിയാര്‍ക്കീസ് ബാവ സംതൃപ്തി പ്രകടിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഭാവിശ്വാസികളില്‍ ബഹുഭൂരിഭാഗവും തര്‍ക്കങ്ങള്‍ പരിഹരിച്ചു സമാധാനപരമായി മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതിനാല്‍ സമാധാന ശ്രമങ്ങള്‍ പാത്രിയാര്‍ക്കീസ് ബാവ തുടരേണ്ടതാണ് ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് എല്ലാവിധ പിന്തുണയും ഉണ്ടാകും. തര്‍ക്കങ്ങള്‍ക്ക് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നും അതിനാല്‍ ചര്‍ച്ചകള്‍ ഫലം ചെയ്യില്ലെന്നും വാദിക്കുന്നവരുണ്ട്. എന്നാല്‍ അതിനോട് യോജിക്കുന്നില്ല. ചര്‍ച്ചകളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് ഉറച്ച വിശ്വാസമുണ്ട് പിണറായി കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *