ശരീരം മുഴുവന്‍ ടറ്റൂ അടിച്ച്‌ അടിവസ്തം മാത്രം ധരിച്ച്‌ ജാപ്പനീസ് സ്ത്രീകളും പുരുഷന്മാരും തെരുവുകളില്‍ ഇറങ്ങി

ടോക്കിയോ: ഇങ്ങനെയും ഉത്സവമോ? ജപ്പാനിലെ സഞ്ചാ മത്സുരി ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ദേഹമാസകലം ടറ്റൂ അടിച്ച്‌ തുണി അഴിച്ചു വെച്ച്‌ തെരുവുകളിലേക്ക് ഇറങ്ങിയത് ജപ്പാനിലെ ലക്ഷക്കണക്കിന് ജനങ്ങളാണ്.

കഴുത്ത് മുതല്‍ കാല്‍പാദം വരെ ടറ്റൂ അടിച്ച്‌ അടിവസ്ത്രം മാത്രം ധരിച്ചാണ് ജപ്പാനിലെ സ്ത്രീകളും പുരുഷന്മാരും തെരുവുകളിലേക്ക് ഇറങ്ങിയത്. ടോക്കിയോയിലെ ഏറ്റവും പ്രസിദ്ധമായ ഉത്സവത്തില്‍ പങ്കെടുക്കാന്‍ യകൂസ സ്റ്റൈല്‍ ടറ്റൂ അടിച്ചാണ് ജനങ്ങള്‍ തെരുവുകള്‍ കീഴടക്കിയത്.

വര്‍ഷം തോറും ടോക്കിയോയില്‍ നടക്കുന്ന സഞ്ചാ മത്സുരി ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ 20 ലക്ഷത്തോളം ജനങ്ങളാണ് എത്തുന്നത്. മൂന്ന് ദിവസത്തെ ഉത്സവമാണ് സാഞ്ജാ മാത്സുരി. സമൂഹത്തിലെ പല തട്ടുകളിലുള്ളവരുമായി ഇന്ററാക്‌ട് ചെയ്യാനും തങ്ങളുടെ ചട്ടമ്ബിത്തരം കാണിക്കാനുമുള്ള ഒരു അവസരമായാണ് സാഞ്ജാ മാത്സുരി ഫെസ്റ്റിവലിനെ കണക്കാക്കുന്നത്.

യകൂസ സ്റ്റൈലില്‍ വര്‍ണങ്ങള്‍ വിരിയുന്ന ടറ്റു ധരിച്ചുള്ള സ്ത്രീകളും പുരുഷന്മാരും തെരുവു കയ്യടക്കുമ്ബോള്‍ അത് കാഴ്‌ച്ചക്കാര്‍ക്കും അത്ഭുതമായി മാറുന്നു. ശരീരം മുഴുവനും കവര്‍ ചെയ്യുന്നതാണ് യകൂസ സ്‌റ്റൈല്‍ ടറ്റു. സുമോ അണ്ടര്‍ വയറും ചെരുംപ്പും മാത്രമാണ് വേഷം. യകൂസ, സമുറായ്, ഡ്രാഗണ്‍, കോയ് ഫിഷ് തുടങ്ങിയ ഡിസൈനിലുള്ള ടറ്റുവാണ് ദേഹത്ത് അടിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *