നിപ: ദേശീയ ദുരന്ത നിവാരണ സേന ഇന്ന്​ മലപ്പുറത്ത്​

മലപ്പുറം: നിപ വൈറസ് ബാധിച്ച്‌ മൂന്നു പേര്‍ മരിച്ച മലപ്പുറത്ത് ദേശീയ ദുരന്തനിവാരണ സേനയുടെ ഇരുപതംഗ സംഘം ഇന്നെത്തും. നിപ വൈറസ് സ്ഥിരീകരിച്ച ഒരാള്‍ ചികിത്സയിലാണ്. വൈറസ് ബാധ സംശയിക്കുന്ന രണ്ടു പേരുടെ രക്തസാമ്ബിളുകള്‍ മണിപ്പാലിലെ വൈറോളജി ലാബിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്.

സംസ്​ഥാനത്ത്​ 10 മരണമുള്‍പ്പെടെ 13 പേരിലാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. രാജ്യത്ത് തന്നെ മൂന്നാമത്തെ തവണയാണ് നിപ വൈറസ് മൂലമുള്ള അസുഖം സ്ഥിരീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ ചികിത്സാ പ്രോട്ടോക്കോള്‍ ഇന്ന് പ്രഖ്യാപിക്കും. വിദഗ്ധരുമായി കൂടിയാലോചിച്ചാണ് പ്രോട്ടോക്കോളിന് രൂപം നല്‍കിയത്. കോഴിക്കോട്ടെത്തിയ എയിംസിലെ വിദഗ്ധരുമായി കൂടിയാലോചിച്ചാണ് അന്തിമരൂപം നല്‍കുക. പ്രോട്ടോക്കോള്‍ നിലവില്‍ വരുന്നതോടെ നിപ വൈറസ് അസുഖത്തി​​െന്‍റ ചികിത്സക്ക് ഏകീകൃത രൂപമാകും. മൃതദേഹം സംസ്കരിക്കുന്നതിനും വ്യക്തമായ പ്രോട്ടോകോള്‍ ഉണ്ടാകും.

മലേഷ്യയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ച റിബ വൈറിന്‍ ഗുളികകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഇന്ന് തീരുമാനമുണ്ടാകും. പൂനെയില്‍ നിന്നുള്ള മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധരടങ്ങുന്ന സംഘം ഇന്ന് കോഴിക്കോട്ടെത്തും. നിപ വൈറസി​​െന്‍റ ഉറവിടം കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് സംഘമെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *