ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പിനെ വര്‍ഗീയവല്‍കരിക്കാന്‍ സി.പി.എം ശ്രമിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ വൈസ് പ്രസിഡന്‍റായ അയ്യപ്പസേവാ സംഘം ഒരു സന്നദ്ധ സംഘടനയാണ്. ഭരണനേട്ടങ്ങള്‍ പറയാന്‍ ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
