സൗദിയില്‍ ഇന്ത്യക്കാര്‍ രാജ്യസുരക്ഷാകേസില്‍ അറസ്റ്റില്‍ : ഒപ്പം മറ്റു രാജ്യക്കാരും

ജിദ്ദ: സൗദിയില്‍ ഇന്ത്യക്കാര്‍ രാജ്യസുരക്ഷാക്കേസില്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ മറ്റു രാജ്യക്കാരും ഉള്‍പ്പെടുന്നു. നാല് ഇന്ത്യക്കാരടക്കം 18 പേരാണ് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നതെന്ന് സൗദി ദേശീയ സുരക്ഷാ വിഭാഗം അറിയിച്ചു. റമദാന്‍ മാസം ആദ്യമാണ് 18 പേരെയും അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ അറിയിച്ചു.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ 12 പേര്‍ സൗദി പൗരന്മാരാണ്. ബാക്കി നാലുപേര്‍ ഇന്ത്യയില്‍ നിന്നുള്ളവരും ഓരോരുത്തര്‍ വീതം സുഡാന്‍, സിറിയ പൗരന്‍മാരുമാണ്. അതേസമയം, അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ ഇതുവരെ അധികൃതര്‍ അറിയിച്ചിട്ടില്ല.

18 പേര്‍ കൂടി അറസ്റ്റിലായതോടെ രാജ്യസുരക്ഷയും തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സൗദി ജയിലില്‍ കഴിയുന്നവരുടെ എണ്ണം 5378 ആയി.

Leave a Reply

Your email address will not be published. Required fields are marked *