ഇന്ധനവില കുതിക്കുന്നു, ഡീസല്‍ ബസ് മുതലാകില്ല; ഇലക്‌ട്രിക് ബസ് വാടകയ്ക്ക് ഓടിക്കാന്‍ ഒരുങ്ങി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: കുതിച്ചുയരുന്ന ഇന്ധനവിലയില്‍ നിന്നും രക്ഷപെടുന്നതിന് കെഎസ്‌ആര്‍ടിസിയും പുതുവഴികള്‍ തേടുന്നു. ഡീസലില്‍ ഓടുന്ന ബസുകള്‍ക്ക് പുറമെ ഇലക്‌ട്രിക് ബസുകള്‍ കൂടി നിരത്തില്‍ ഇറക്കുവാനാണ് പദ്ധതിയിടുന്നത്. ആദ്യ ഘട്ടത്തില്‍ ഇത്തരം ബസുകള്‍ വാടകയ്ക്ക് എടുക്കാനാണ് ആലോചിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു കോടി മുതല്‍ മുകളിലേക്കാണ് ഇലക്‌ട്രോണിക് ബസിന്റെ വില. എന്നാല്‍, കടുത്ത സാമ്ബത്തീക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ കെഎസ്‌ആര്‍ടിസി ഇപ്പോള്‍ ഇതുവാങ്ങാതെ വാടകയ്ക്ക് എടുക്കാന്‍ പദ്ധതിയിടുന്നത്.

ഇതിനായി വെറ്റ് ലീസ് രീതിയിലുള്ള കരാറാണ് പദ്ധതിയിലുള്ളത്. കിലോമീറ്റര്‍ നിരക്കില്‍ വാടകയും വൈദ്യുതിയും കണ്ടക്ടറെയും കെഎസ്‌ആര്‍ടിസി നല്‍കുകയും ബസിന്റെ മുതല്‍മുടക്കും അറ്റകുറ്റപ്പണിയും ഡ്രൈവറും അടക്കമുള്ളവ കരാര്‍ ഏറ്റെടുക്കുന്ന കമ്ബനി വഹിക്കണമെന്നുമാണ് പദ്ധതിയില്‍ പറയുന്നത്. ഇതിനാവശ്യമായ പദ്ധതി രൂപരേഖയും ടെണ്ടറും തയ്യാറാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൂനെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ടിനോട് ആവശ്യപ്പെടുമെന്നും സൂചനയുണ്ട്.

രാജ്യത്ത് ഹിമാചല്‍ പ്രദേശിലും തെലുങ്കാനയിലും മഹാരാഷ്ട്രയിലും ഇപ്പോള്‍ ഇലക്‌ട്രിക് ബസ് സര്‍വീസ് നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *