ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രി ഇന്നും മണ്ഡലത്തില്‍

ചെങ്ങന്നൂര്‍: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ പ്രചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നും മണ്ഡലത്തില്‍ തുടരും. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, മാത്യു ടി തോമസ്, വിഎസ് സുനില്‍ കുമാര്‍ തുടങ്ങി നിരവധി നേതാക്കളും പ്രചരണ പരിപാടിയില്‍ പങ്കെടുക്കും.

കുമ്മനം രാജശേഖരന്‍, ശോഭ സുരേന്ദ്രന്‍, എംടി രമേശ് തുടങ്ങിയ നേതാക്കളാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്പിള്ളയ്ക്കായി ഇന്ന് മണ്ഡലത്തില്‍ ഉണ്ടാകുക. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിന്റെ പ്രചരണ പരിപാടികള്‍ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ ഇന്ന് നേതൃത്വം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *