ഇത് ഏറ്റവും വലിയ നുണ, ഞാനിപ്പോള്‍ വിവാഹം കഴിക്കുന്നില്ല -റൊണാള്‍ഡീഞ്ഞോ

താന്‍ ഒരേ സമയം തന്‍െറ രണ്ടു കാമുകിമാരെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതായ റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച്‌ ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ.

ഇത് ഏറ്റവും വലിയ നുണയാണ്. ഞാനിപ്പോള്‍ വിവാഹം കഴിക്കുന്നില്ല -റൊണാള്‍ഡീഞ്ഞോ വ്യക്തമാക്കി. റിയോ ഡി ജനീറോയില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ് ബ്രസീല്‍ താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

കാമുകിമാരായ പ്രിസ്കില്ല കോലിയോ, ബിയാട്രിസ് സൗസെ എന്നിവരെ താരം വിവാഹം ചെയ്യാന്‍ പോകുന്നുവെന്ന് ബ്രസീലിയന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് പിന്നീട് ലോക മാധ്യമങ്ങളും ഏറ്റെടുത്തതോടെ വന്‍പ്രചാരം ലഭിച്ചിരുന്നു.

2016ലാണ് റൊണാള്‍ഡീഞ്ഞോ ബിയാട്രിസുമായി ബന്ധം ആരംഭിച്ചത്. എന്നാല്‍ മുന്‍കാമുകി പ്രിസ്കില്ലയുമായുള്ള ബന്ധം തുടര്‍ന്നു. ഇവരുമായുള്ള ബന്ധങ്ങള്‍ റൊണാള്‍ഡീഞ്ഞോ ഒരിക്കലും പരസ്യമായി അംഗീകരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *