വാഹനാപകടത്തില്‍ മരണപ്പെട്ടു

പുത്തനത്താണി: വെട്ടിച്ചിറയില്‍ ബൈക്കിനു പിറകില്‍ ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരണപ്പെട്ടു.വരമ്പനാല സ്വദേശിയും കരിപ്പോളില്‍ താമസിക്കുകയും ചെയ്യുന്ന നീര്‍ക്കാട്ടില്‍ മുബഷീര്‍ ആണ് മരണപ്പെട്ടത്. 24 വയസ്സായിരുന്നു.ബൈക്ക് ഓടിച്ചിരുന്ന കൊളമ്പന്‍ സുഹൈലിനെ പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച്ച രാവിലെ 10 മണിയോടെ വെട്ടിച്ചിറയിലാണ് അപകടം നടന്നത്.സുഹൈലും മുബഷിറും സഞ്ചരിച്ചിരുന്ന ബൈക്കില്‍ പിറകെ വന്ന് ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു.ഇടിയുടെ അഘാതത്തില്‍ സുഹൈലും,മുബഷിറും ബൈക്കില്‍ നിന്നും തെറിച്ചു വീണു.ഓടി കൂടിയ നാട്ടുകാര്‍ ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും മുബഷീര്‍ മരണപ്പെടുകായിരുന്നു.കരിപ്പോളില്‍ താമസിക്കുന്ന മുബഷിറിന്റെ സഹോദരന്‍ സലാഹുദ്ദീന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ വരമ്പനാലയിലേക്കു പോകും വഴിയാണ് അപകടം നടന്നത്.പരേതനായ നീര്‍ക്കാട്ടില്‍ മരക്കാര്‍കുട്ടിയാണ് മുബഷിറിന്റെ പിതാവ്,മാതാവ് ഖദീജ,അഷ്‌റഫ്,കബീര്‍,മൊയ്തീന്‍,മജീദ്,സലാഹുദ്ദീന്‍,ജസീന,മുഹമ്മദ് അമീര്‍ എന്നിവര്‍ സഹോദരങ്ങളാണ്.ഖബറടക്കം ചറവന്നൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *