സി പി എം ബോബേറ്

എടപ്പാള്‍: ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറിഞ്ഞു. ബിജെപി വട്ടംകുളം പഞ്ചായത്ത് കമ്മറ്റി ട്രഷറര്‍ നടുവട്ടം കിഴെകടുത്തറക്കല്‍ നടരാജന്റെ വീടിനുനേരെയാണ് കഴിഞ്ഞ ദിവസം രാത്രി പെട്രോള്‍ ബോംബെറിഞ്ഞത്. രാത്രി രണ്ട് മണിയോടെ നടന്ന അക്രമത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. തീ പടര്‍ന്ന് പിടിക്കാത്തതിനാല്‍ വന്‍ അപടകം ഒഴിവായി. ഏതാനും മാസങ്ങളായി എടപ്പാളിലും പരിസര പ്രദേശങ്ങളിലും സിപിഎം, ബി ജെപി സംഘര്‍ഷം നിലനില്‍ക്കുകയാണ് . ബോബേറിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് ബിജെപി യുടെ ആരോപണം. ഇരു വിഭാഗങ്ങള്‍ തമ്മിലുളള സംഘര്‍ഷത്തില്‍ ഇരു വിഭാഗത്തിലുളള നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തെ കുറിച്ച് ചങ്ങരംകുളം പോലീസ് കേസ്സെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *