ഡിവൈഎഫ്‌ഐ സമ്മേളനത്തിന് തുടക്കം

തിരൂര്‍: ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം തിരൂരില്‍ തുടങ്ങി. രാവിലെ 10ന് രോഹിത് വെമുല നഗറില്‍ ചലച്ചിത്ര സംവിധായകന്‍ രഞ്ജിത് പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്തു. രക്തസാക്ഷികളുടെ സ്മരണകളില്‍ ത്രസിച്ചുനിന്ന സമ്മേളന നഗരിയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ് ശുഭ്രപതാകയുയര്‍ത്തിയതോടെയാണ് പതിമൂന്നാമത് സംസ്ഥാന സമ്മേളനത്തിന് തുടക്കമായത്. പുതിയ കാലത്തെ ഉത്തരവാദിത്തം ഏത് പ്രതിസന്ധിയിലും പതറാതെ ഏറ്റെടുക്കുമെന്ന് Read More …

വി എസ്സും പിണറായിയും മല്‍സരിക്കുന്നതില്‍ തെറ്റില്ല

വി എസ്സ് അച്ചുതാനന്ദനും  പിണറായി വിജയനും തെരഞ്ഞെടുപ്പില്‍ മല്‍സരക്കുന്നതില്‍ തെറ്റില്ലെന്ന് സിപിഎം സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുന്ന പാരമ്പര്യം ഇടത്പക്ഷത്തിനില്ല. എന്നാല്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുളളവര്‍ ഇടതുമുന്നണി തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കുമെന്നും കൊടിയേരി പറഞ്ഞു. ബിജെപിക്കും കോണ്‍ഗ്രസ്സിനും എതിരെ രംഗത്ത് വരുന്നവരെ പ്രോല്‍സാഹിപ്പിക്കുമെന്നും കേരള കോണ്‍ഗ്രസ്സിലെ ഭിന്നതയെ കുറിച്ചുളള മാധ്യമ പ്രവര്‍ത്തകരുടെ Read More …

വീണ്ടും സദ്ദാം

മലപ്പുറം: മലപ്പുറത്തിന്റെ രാഷ്ട്രീയഭൂമികയില്‍ സദ്ദാം ഹുസൈന്‍ ഒരിക്കല്‍ കൂടി ഇടം പിടിക്കുന്നു. തിരൂരില്‍ അടുത്തമാസം നടക്കുന്ന ഡി.വൈ.എഫ്.ഐ. സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണബോര്‍ഡുകളിലാണ് ഇറാഖിന്റെ മുന്‍പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ചിത്രം ഇടംപിടിച്ചിരിക്കുന്നത്. ടിപ്പു സുല്‍ത്താന്റെ ഫോട്ടോകളും ബോര്‍ഡുകളില്‍ ഉപയോഗിച്ചിട്ടുണ്ട്. മുസ്്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് മുസ്്‌ലിം മനസ്സുകളെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡി.വൈ.എഫ്.ഐ സദ്ദാമിനെയും ടിപ്പുവിനെയും മലാലയെയുമൊക്കെ Read More …

ജയരാജനെ തിരുവനന്തപുരത്തേക്ക്

കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായി ചികില്‍സയില്‍ കഴിയുന്ന പി.ജയരാജനെ തിരുവനന്തപുരത്തേക്ക് മാറ്റും. ചൊവ്വാഴ്ച രാത്രി ഒമ്പതിന് ആംബുലന്‍സിലാണ് അദ്ദേഹത്തെ കൊണ്ടുപോകുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയരാജന് വിദഗ്്ദ ചികില്‍സ ആവശ്യമാണെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തിരുവനന്തപുരത്തെ ശ്രീചിത്ര മെഡിക്കല്‍ സെന്ററിലേക്ക് മാറ്റുന്നത്. നെഞ്ചുവേദനയും അസ്വസ്ഥതകളും അനുഭവപ്പെടുന്നുണ്ടൈന്ന് ജയരാജന്‍ ഇടക്കിടെ Read More …

കസ്റ്റഡിയില്‍ എടുക്കാന്‍ അനുവദിക്കില്ല

കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാഡ് ചെയ്യപ്പെട്ട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കുന്ന  പി ജയരാജനെ സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ സന്ദര്‍ശിച്ചു. രാഷ്ട്രീയ താല്‍പ്പെര്യങ്ങള്‍ക്കു വേണ്ടയാണ്  സി ബി ഐ പ്രവര്‍ത്തിക്കുന്നത്. ആരോഗ്യനില കണക്കിലെടുത്ത് പി ജയരാജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനുളള നടപടികളില്‍ നിന്ന് സി ബി ഐ Read More …

ഇടത്പാര്‍ട്ടികള്‍ ദേശയപ്രക്ഷോപത്തിലേക്ക്

ന്യൂഡല്‍ഹി: ജെഎന്‍യു വിഷയത്തില്‍ ഇടതുപാര്‍ട്ടികള്‍ ദേശീയ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഈമാസം 23 മുതല്‍ 25 വരെ അഖിലേന്ത്യാ പ്രതിഷേധം നടത്തുമെന്ന് ഇടത് നേതാക്കളുടെ യോഗത്തിന് ശേഷം സി പി ഐ എം സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. ജനങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം. കനയ്യക്കെതിരേ വ്യാജവീഡിയോ തയാറാക്കിയതിനെതിരേ നടപടിയെടുക്കണമെന്നും ഇടതുനേതാക്കള്‍ ആവശ്യപ്പെട്ടു. ഇടത് പാര്‍ട്ടികളെ രാജ്യദ്രോഹികളാക്കി Read More …

പി ജയരാജനെ കസ്റ്റഡിയില്‍ വേണ്ട

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസ്സില്‍ തലശ്ശേരി കോടതിയില്‍ ഹാജരായ സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കസ്റ്റഡിയില്‍ കിട്ടണമെന്ന സി ബി ഐ അപേക്ഷ പിന്‍വലിച്ചു. കോടതി ഒരുമാസം റിമാന്റ് ചെയ്ത പി ജയരാജനെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടാന്‍ വൈകുന്നതാണ് Read More …

പോളിങ് ബൂത്തുകളില്‍ റാംപുകള്‍ സ്ഥാപിക്കും

മലപ്പുറം: അംഗപരിമിതരായ വോട്ടര്‍മാരുടെ സൗകര്യാര്‍ഥം ജില്ലയിലെ റാംപുകളില്ലാത്ത 830 പോളിങ് ബൂത്തുകളില്‍ റാംപുകള്‍ സ്ഥാപിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക ശുദ്ധീകരണ പ്രക്രിയയുമായി ബന്ധപ്പെട്ട് വിളിച്ച് ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. എല്ലാ പോളിങ് സ്റ്റേഷനുകളിലും റാംപ് സൗകര്യം Read More …