ജോര്‍ജ് ജോണ്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് സംസ്ഥാന കോണ്‍ഗ്രസിനെ ഇറക്കാന്‍ നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് ഹൈക്കമാന്റ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രിയും മുന്‍ കെ പി സി സി പ്രസിഡന്റുമായ രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്റ് വി എം സുധീരന് എന്നിവരെയാണ് അടിയന്തിരമായി ഹൈക്കമാന്റ് ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുള്ളത്. മുഖ്യമന്ത്രി നാളെ ഡല്‍ഹിക്ക് പോകും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തമാസം ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷന് പുറപ്പെടുവിക്കുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസും പാര്‍ട്ടി നേതൃത്വം നല്കുന്ന യു ഡി എഫും തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് സ്വീകരിക്കേണ്ട കാര്യങ്ങള്‍ സംസ്ഥാന നേതാക്കള്‍ക്ക് മുന്നില്‍ ഹൈക്കമാന്റ് വെക്കും. യു ഡി എഫ് സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വിവാദങ്ങളില്‍ മുങ്ങിയ സാഹചര്യം ഹൈക്കമാന്റ് കാര്യമായെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം കേരളം സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി കേരള നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിക്കുമെന്നറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ നേതാക്കളെ വിളിപ്പിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് ഡല്‍ഹി ചര്‍ച്ചയില്‍ ധാരണയുണ്ടാവുമെന്നാണറിയുന്നത്. യു ഡി എഫ് ഘടകകക്ഷികള്‍ ഹൈക്കമാന്റില്‍ നല്കിയ പരാതികളും ചര്‍ച്ചാ വിഷയമാവും. സോളാര്‍, ബാര്‍ കോഴ എന്നിവയാണ് ഇപ്പോള്‍ യു ഡി എഫ് നേരിടുന്ന പ്രധാന വെല്ലുവിളികള്‍. ഇത്തരം വിവാദങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യ പ്രസ്താവനകള്‍ വിലക്കിയേക്കും. ഘടകകക്ഷികള്‍ കൂടുതല്‍ വിലപേശല്‍ നടത്തുന്നതും ചര്‍ച്ചാവിഷയമാവും. കോണ്‍ഗ്രസില്‍ വിവാദങ്ങള്‍ ഉയരുന്നത് ഘടകക്ഷികളുടെ വിലപേശല്‍ ശക്തിക്ക് ഊര്‍ജ്ജം പകരുന്നുവെന്ന സാഹചര്യവുമുണ്ട്. കേന്ദ്രത്തില്‍ മൃഗീയ ഭൂരിപക്ഷത്തില്‍ ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വന്നതോടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി അമിത് ഷാ നേരിട്ട് കേരളത്തില്‍ പാര്‍ട്ടി അക്കൗണ്ട് തുറക്കാനുള്ള നീക്കം നടത്തുന്നതും ഹൈക്കമാന്റ് മുന്‍കൂട്ടി കാണുന്നുണ്ട്. ബി ജെ പിയെ സഹായിക്കാന്‍ വെള്ളാപ്പള്ളി നടേശന് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയും ഈ നിയമസഭാ തെ
