പെരിന്തല്‍മണ്ണ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ 50 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച മോര്‍ച്ചറിയുടെ മന്ത്രി മഞ്ഞളാംകുഴി അലി സാഹിബ് നിര്‍വഹിച്ചു. നിയോജക മണ്ഡല ആസ്ഥി വികസന പദ്ധതിയില്‍ നിന്ന് അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചാണ് വളരെ വിശാലമായ മോര്‍ച്ചറി പണിതിട്ടുള്ളത്. 5 മൃതദേഹങ്ങള്‍ ഫ്രീസറില്‍ സൂക്ഷിക്കാനുള്ള സൗകര്യവും 4 മൃതദേഹങ്ങള്‍ ഒരുമിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തുവാനുള്ള സൗകര്യവും പുതിയ മോര്‍ച്ചറിയിലുണ്ട്. മൃതദേഹങ്ങളുമായി പോസ്റ്റ് മോര്‍ട്ടത്തിന് വരുന്ന ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും കാത്ത് നില്‍ക്കുന്നതിനുള്ള വിശാലമായ വരാന്തയും മോര്ച്ചറിയോടനുബന്ധിച്ചുണ്ട്. നേരത്തെ വളരെ പരിമിതമായ സൗകര്യങ്ങള്‍ മാത്രമുണ്ടായിരുന്ന ഇവിടെ ഒന്നിലധികം പോസ്റ്റ് മോര്‍ട്ടം വേണ്ടി വന്നാല്‍ ജനങ്ങള്‍ ഏറെ പ്രയാസകരമായിരുന്നു. എല്ലാ സൗകര്യങ്ങളോടെയുമുള്ള പുതിയ മോര്‍ച്ചറി പ്രവര്‍ത്തന ക്ഷമമായതാടെ ദുരിതത്തിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷനായിരുന്നു.
