ന്യൂഡല്‍ഹി: സാമ്പത്തിക അച്ചടക്കം പാലിക്കേണ്ട ഉത്തരവാദിത്വവും ചില സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടുള്ള ബജറ്റ് തയ്യാറാക്കാന്‍ എന്‍ ഡി എ. ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വ്വേ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിക്ക് അത്ര എളുപ്പമുള്ള ബജറ്റ് അവതരിപ്പിക്കാന്‍ പ്രേരകമല്ല. രാജ്യം അടുത്ത വര്‍ഷം ഏഴുമുതല്‍ 7.75 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്നാണ്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണം നാണ്യപ്പെരുപ്പത്തിനിടയാക്കില്ലെന്നും പാര്‍ലിമെന്റില്‍ വെച്ച സാമ്പത്തിക സര്‍വ്വേയില്‍ പറയുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പിടിച്ചു നില്‍ക്കുന്നുവെന്നതാണ് സാമ്പത്തിക സര്‍വ്വേ പറയുന്നു. പെട്രോളിയം ഉല്പന്നങ്ങളുടെ വില കുറഞ്ഞതാണ് മോഡി സര്‍ക്കാറിന് പിടിച്ചു നില്ക്കാന് നല്കുന്ന അത്താണി. സേവനമേഖലയാണ് വളര്‍ച്ചാ നിരക്കില്‍ മുന്നില്‍. 9.2 ശതമാനം വളര്‍ച്ചയാണ് ഈ രംഗത്ത്. വ്യവസായ മേഖലയിലാണ് ഉയര്‍ന്ന വളര്‍ച്ചാ നിരക്കും എന്‍ ഡി എ പ്രതീക്ഷിക്കുന്നു.
മൊത്തം ആഭ്യന്തര ഉല്പാദനത്തില് വളര്‍ച്ച അടുത്ത വര്‍ഷവും ഇതേ നിരക്കില്‍ തുടരും. നാണ്യപ്പെരുപ്പം കുറഞ്ഞു. ഏഴാം ശമ്പള കമ്മീഷന് ശുപാര്‍ശപ്രകാരം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നത് വിലക്കയറ്റത്തിനോ നാണ്യപ്പെരുപ്പത്തിനോ ഇടയാക്കില്ല. ധനകമ്മി 3.9 ശതമാനമാക്കി കുറയ്ക്കുകയാണ് ലക്ഷ്യം. കറന്റ് അക്കൗണ്ട് കമ്മി കുറഞ്ഞു. വിദേശ നാണ്യ ശേഖരം 349.6 ബില്യന്‍ ഡോളറായി ഉയര്‍ന്നുവെന്നും സര്‍വേ പറയുന്നു.
