ശബരിമല വിഷയം; എന്‍എസ്‌എസുമായി ചര്‍ച്ചയ്ക്കു തയ്യാറെന്ന് കടകംപള്ളി

തിരുവനന്തപുരം: എന്‍എസ്‌എസിന് എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ ചര്‍ച്ചയ്ക്കു തയ്യാറെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് എപ്പോഴും തയ്യാറെന്നും മന്ത്രി അറിയിച്ചു.

അതേസമയം, ശബരിമല കോടതി അലക്ഷ്യക്കേസില്‍ നിന്ന് അറ്റോര്‍ണി ജനറല്‍ പിന്‍മാറിയിരുന്നു. എന്നാല്‍ പിന്മാറാന്‍ ഉള്ള കാരണം വ്യക്തമല്ല. കേസില്‍ നേരത്തെ ദേവസ്വം ബോര്‍ഡിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരായിരുന്നു.

കെ.കെ വേണുഗോപാല്‍ അപേക്ഷ സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് കൈമാറുകയും ചെയ്തു. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അപേക്ഷയില്‍ തീരുമാനം എടുക്കുമെന്നാണ് തുഷാര്‍ മേത്ത അറിയിച്ചിരിക്കുന്നത്. ശ്രീധരന്‍ പിള്ള കണ്ഠരര് രാജീവര് തുടങ്ങിയവര്‍ക്കെതിരെയാണ് നടപടിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *