രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛന്‍ ആണ് മഹാത്മാഗാന്ധി – പ്രസംഗത്തില്‍ ചരിത്ര അബന്ധം പറഞ്ഞ് പികെ ഫിറോസ്

മലപ്പുറം: പ്രസംഗത്തില്‍ ഭീകരമായ അബന്ധങ്ങള്‍ പറ്റി മുസ്ലീം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. യൂത്ത് ലീഗ് നടത്തുന്ന മാര്‍ച്ചിനോട് അനുബന്ധിച്ച പൊതുപരിപാടിയിലെ പ്രസംഗത്തിലാണ് പി കെ ഫിറോസ് ചരിത്ര അബന്ധങ്ങള്‍ പറഞ്ഞത്. ഈ പ്രസംഗം നവമാധ്യമങ്ങളില്‍ വൈറലാകുകയാണ്.രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛന്‍ ആണ് മഹാത്മാഗാന്ധി എന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്ബത്തൂരിലാണെന്നുള്ള ചരിത്ര അബന്ധങ്ങളാണ് പികെ ഫിറോസ് പ്രസംഗത്തില്‍ പറയുന്നത്.

പ്രസംഗത്തിലെ പ്രചരിക്കുന്ന ഭാഗം ഇങ്ങനെ

“നരേന്ദ്ര മോദിയെ താഴെയിറക്കാനായി രാഹുല്‍ ഗാന്ധിയല്ലാതെ നമുക്ക് വേറെ ആരാണുള്ളത് ? തന്‍റെ മുതു മുത്തച്ഛന്‍ ആര്‍എസ്‌എസുകാരുടെ വെടിയേറ്റ്, ഈ രാജ്യത്തെ ഹിന്ദു – മുസ്ലിം മത മൈത്രിക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ ആര്‍എസ്‌എസുകാരന്‍റെ വെടിയുണ്ടയേറ്റു പിടഞ്ഞു വീണ് മരിച്ച മഹാത്മാ ഗാന്ധിയുടെ കഥകള്‍ കേട്ട് വളര്‍ന്ന രാഹുലിനെയല്ലാതെ നമ്മള്‍ ആരെയാണ് പിന്തുണക്കേണ്ടത്. തന്‍റെ സ്വന്തം അച്ഛന്‍ കോയമ്ബത്തൂരില്‍ കഷ്ണം കഷ്ണമായി ചിന്നി ചിതറിയപ്പോ കണ്ണീരൊലിപ്പിച്ചു കൊണ്ട് മൃതദേഹം കണ്ടു നിന്ന ചെറുപ്പക്കാരന്‍, അതാണ് രാഹുല്‍ ഗാന്ധി”

Leave a Reply

Your email address will not be published. Required fields are marked *