ന്യൂഡല്‍ഹി: അയോധ്യ കേസ് ജനുവരി പത്തിലേയ്ക്ക് മാറ്റി. സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് രജ്ഞന് ഗെഗോയിയാണ് ഇക്കാര്യം അറിയിച്ചത്.
അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള 15 ഹര്‍ജികളാണ് സുപ്രീംകോടതിയിലുള്ളത്. അടിയന്തര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബെഞ്ച് നേരത്തെ അയോധ്യകേസ് പരിഗണിക്കുന്നത് ജനുവരി നാലിലേയ്ക്ക് മാറ്റുകയായിരുന്നു.
അതേസമയം കോടതി വിധിക്ക് കാത്തുനില്‍ക്കാതെ, അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നാണ് ആര്‍ എസ് എസ്, വി എച്ച് പി തുടങ്ങിയ സംഘടനകള്‍ ആവശ്യപ്പെടുന്നത്.
അതേസമയം കോടതി വിധിക്ക് കാത്തുനില്‍ക്കാതെ, അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നാണ് ആര്‍ എസ് എസ്, വി എച്ച് പി തുടങ്ങിയ സംഘടനകള്‍ ആവശ്യപ്പെടുന്നത്.