തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമ സംഭവങ്ങളെക്കുറിച്ച് മന്ത്രി എ.കെ ബാലന് രംഗത്ത്.
ശക്തമായി തന്നെ സര്‍ക്കാര്‍ ആക്രമണങ്ങളെ നേരിടുമെന്നും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ പിരിച്ചുവിടുമെന്നാണ് പല പാര്‍ട്ടികളുടെയും ധാരണയെന്നും 59 ലെ ആ സംഭവം ആരും സ്വപ്നം കാണണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ചിലര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിനു മുമ്ബില്‍ ചാടിയത് ചാകാന്‍ വേണ്ടിയായിരുന്നെന്നും മുഖ്യമന്ത്രിയെ കൊലപാതകിയാക്കുവാനാണ് ശ്രമം നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് തന്റെ വണ്ടിക്ക് നേരെയും ഒരു സംഘപരിവാര്‍ നേതാവ് ചാടി.തന്റെ ഡ്രൈവറിന്റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് അയാള്‍ രക്ഷപ്പെട്ടത്. ഇത്തരത്തില്‍ ചാവേറുകളെ ഉണ്ടാക്കിയെടുക്കുകയാണ് എതിര് പാര്‍ട്ടികളുടെ ഉദ്ദേശം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
