തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച് സംസ്ഥാനത്ത് നടന്ന അക്രമങ്ങളില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി. വിഷയത്തില്‍ പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്.കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഇതിന് കൂട്ട് നില്‍ക്കുകയാണ് ചെയ്യുന്നത്.കേരളം ഒറ്റക്കെട്ടായി ഇതിനെ അപലപിക്കാന്‍ തയ്യാറാവാണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ പുതിയ രീതിയിലേക്ക് മാറ്റാന്‍ ശ്രമിക്കുമ്ബോള്‍ അതിനെ തടയുകയാണ് ഇവരെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
