സന്നിധാനത്ത് പോകാന്‍ അനുമതിയില്ല: പ്രതിഷേധവുമായി മാദ്ധ്യമപ്രവര്‍ത്തക

പത്തനംതിട്ട:ശബരിമല വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനായി സന്നിധാനത്തേയ്‌ക്ക് പോകാന്‍ അനുമതി നല്‍കാത്തതിനെതിരെ ഹൈദരാബാദിലെ ടി.വി 9 ചാനലിന്റെ വനിതാ മാദ്ധ്യമപ്രവര്‍ത്തക ദീപ്‌തി വാജ്പേയി പ്ലക്കാര്‍ഡുമായി നിലയ്‌ക്കല്‍ പൊലീസ് കണ്‍ട്രോള്‍ റൂമിന് മുമ്ബില്‍ പ്രതിഷേധം നടത്തുന്നു. മൂന്നു ദിവസമായി നിലയ്‌ക്കലിലും പമ്ബയിലും റിപ്പോര്‍ട്ടിംഗിനായി ദീപ്‌തി എത്തിയിരുന്നു.

തെലങ്കാനയില്‍ നിന്നെത്തിയ അയ്യപ്പഭക്തരുടെ പ്രതികരണം എടുത്ത് വാര്‍ത്ത തയ്യാറാക്കാന്‍ വേണ്ടിയാണ് താന്‍ പമ്ബയിലെത്തിയതെന്ന് ദീപ്‌തി നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. സന്നിധാനത്തേക്കില്ലെന്നും പമ്ബയില്‍ നിന്നും തിരിച്ചുപോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, സന്നിധാനത്തെത്തി റിപ്പോര്‍ട്ടിംഗ് നടത്താന്‍ പൊലീസ് അനുവദിക്കുന്നില്ലെന്നാണ് ദീപ്‌തിയുടെ ആരോപണം. പ്രതിഷേധത്തിന് പിന്നാലെ ദീപ്‌തി മടങ്ങാനൊരുങ്ങുകയാണ്. സന്നിധാനത്ത് വലിയ തിരക്കാണുള്ളതെന്നും ദീപ്‌തിക്കൊപ്പം വിടാന്‍ അധിക പൊലീസില്ലെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *