വളര്‍ത്തുനായയെ കല്ലെറിഞ്ഞതില്‍ പ്രതിഷേധിച്ച്‌ ഉടമ യുവാവിനെ വെടിവെച്ച്‌ കൊന്നു

ന്യൂഡല്‍ഹി: വളര്‍ത്തുനായയെ കല്ലെറിഞ്ഞ യുവാവിനെ ഉടമ വെടിവെച്ച്‌ കൊലപ്പെടുത്തി. മൂപ്പതുകാരനായ അഫഖ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയി.

വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വെല്‍ക്കം കോളനിയിലാണ് സംഭവം നടന്നത്. ഞായറാഴ്ച വെല്‍ക്കം കോളനി വഴി പോകുകയായിരുന്ന അഫഖിനെ കണ്ടതും നായ കുരക്കാന്‍ തുടങ്ങി. ശേഷം നായ തന്നെ ആക്രമിക്കാന്‍ തുടങ്ങിയതോടെ അഫഖ് കല്ലെറിഞ്ഞു. എന്നാല്‍ സംഭവം കണ്ടുകൊണ്ട് നിന്ന നായയുടെ ഉടമ രോക്ഷം പൂണ്ട് വീടിന് പുറത്തേക്ക് തോക്കുമായി വരികയും വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് പൊലീസ് ഓഫീസര്‍ അതുല്‍ താക്കൂര്‍ പറഞ്ഞു.

ഇരുവരും തമ്മില്‍ വാക്കുത്തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിന് ശേഷമാണ് പ്രതി വെടിയുതിര്‍ത്തത്.വെടിയേറ്റ അഫഖിനെ നാട്ടുകാര്‍ സമീപത്തുള്ള ആശുപത്രിയില്‍ എത്തുച്ചുവെങ്കിലും മരിക്കുകയായിരുന്നു. കൃത്യം നടത്തിയ ശേഷം ഉടമ ഒളിവില്‍ പോയതായും അതുല്‍ താക്കൂര്‍ കൂട്ടിച്ചേര്‍ത്തു. ഒളിവില്‍ പോയ ഉടമക്ക് വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *