റഫാല്‍ ഇടപാട്: നിര്‍മ്മലാ സീതാരാമനെതിരെ അവകാശലംഘന നോട്ടീസ്

ദില്ലി: റഫാല്‍ ഇടപാടില്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സിന്(എച്ച്‌എഎല്‍) ഒരു ലക്ഷം കോടി രൂപയുടെ കരാര്‍ നല്‍കിയെന്നലോക്സഭയിലെ പരാമര്‍ശത്തിനെതിരെ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനെതിരെ അവകാശലംഘന നോട്ടീസ്. കെസി വേണുഗോപാലാണ് അവകാശലംഘന നോട്ടീസ് നല്‍കിയത്.

എച്ച്‌ എ എല്ലിന് ഒരു ലക്ഷം കോടി രൂപയുടെ കരാര്‍ നല്‍കിയെന്ന് സഭയെ തെറ്റദ്ധരിപ്പിച്ചു എന്നാണ് നോട്ടീസില്‍
പറയുന്നത്. നടപടി വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. പ്രതിരോധ മന്ത്രിക്കെതിരെ നേരത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. സഭയില്‍ കള്ളം പറഞ്ഞുവെന്നും എച്ചഎഎല്ലിന് കരാറുകള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അതിന് തെളിവ് നല്‍കണമെന്നും ഇല്ലെങ്കില്‍ രാജിവയ്ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ആരോപണത്തിന് മറുപടിയുമായി പ്രതിരോധമന്ത്രിയും രംഗത്തെത്തി. എച്ച്‌എഎല്ലിന് നല്‍കിയ കരാറുകളുടെയും ധാരണയിലെത്തിയ കരാറുകളുടെയും രേഖകള്‍ നിരത്തിയായിരുന്നു പ്രതിരോധ മന്ത്രിയുടെ മറുപടി. എന്നാല്‍ വിഷയം സഭയില്‍ ശക്തമായ രീതിയില്‍ ഉന്നയിക്കാനാണ് കോണ്‍ഗ്രസ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *