ഹര്‍ത്താലുമായി ബന്ധപ്പെട്ട കോടതി നിരീക്ഷണം ശരിയെന്ന് മന്ത്രി ഇ.പി.ജയരാജന്‍

ഹര്‍ത്താലുമായി ബന്ധപ്പെട്ട കോടതി നിരീക്ഷണം ശരിയെന്ന് മന്ത്രി ഇ.പി.ജയരാജന്‍. ജനപക്ഷത്ത് നിന്നാണ് കോടതി നിരീക്ഷണങ്ങള്‍ നടത്തുന്നത്. സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ചെറിയ സംഭവം നടന്നിട്ട് പിറ്റേന്ന് ഹര്‍ത്താല്‍ നടത്തുന്ന രീതി ഇനി സമ്മതിക്കാന്‍ ആവില്ലെന്നും ഏഴ് ദിവത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കി മാത്രമെ ഹര്‍ത്താല്‍ പ്രഖ്യാപിക്കാനാകൂ എന്നുമായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഉത്തരവ് നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് മന്ത്രിയുടെ പ്രതികരണം.

പരിസ്ഥിതി സൗഹൃദ ഖനനം പ്രോത്സാഹിപ്പിക്കുമെന്ന് ഇ.പി. ജയരാജന്‍ പറഞ്ഞു. വികസനത്തിനെതിരായ അനാവശ്യ പ്രവണതകള്‍ അവസാനിപ്പിക്കണം. കോംട്രസ്റ്റിലെ മുന്‍ തൊഴിലാളികള്‍ക്ക് പ്രതിമാസം അയ്യായിരം രൂപ നല്‍കുന്ന നടപടി തെറ്റാണ്. നിയമ നിര്‍മ്മാണത്തിലൂടെ മാത്രമേ ഇത് റദ്ദാക്കാനാവൂ എന്നും മന്ത്രി വിവിധ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *