മ​ക​ര​വി​ള​ക്ക് ദി​ന​ത്തി​ല്‍ 10000 മ​ക​ര​ജ്യോ​തി​ക​ള്‍; ആ​ചാ​ര​ലം​ഘ​ന​ത്തി​നെ​തി​രെ ആ​ദി​വാ​സി​ക​ള്‍

കോ​ഴി​ക്കോ​ട്: മ​ക​ര​വി​ള​ക്ക് ദി​ന​ത്തി​ല്‍ 10000 മ​ല അ​ര​യ കു​ടും​ബ​ങ്ങ​ള്‍ ശ​ബ​രി​മ​ല​യി​ല്‍ ദീ​പം തെ​ളി​യി​ക്കു​മെ​ന്ന് ഐ​ക്യ മ​ല അ​ര​യ മ​ഹാ​സ​ഭ. ശ​ബ​രി​മ​ല​യി​ലെ ഉ​ട​മ​സ്ഥാ​വ​കാ​ശ​ങ്ങ​ള്‍ ക​വ​ര്‍​ന്നെ​ടു​ത്ത​തി​നെ​തി​രെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും ഐ​ക്യ മ​ല അ​ര​യ മ​ഹാ​സ​ഭ വ്യ​ക്ത​മാ​ക്കി. പൊ​ന്ന​മ്ബ​ല​മേ​ട്ടി​ല്‍ ജ്യോ​തി തെ​ളി​യി​ക്കാ​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ച്ച​തി​നെ​തി​രെ അ​വ​കാ​ശ പു​ന​സ്ഥാ​പ​ന ദീ​പം തെ​ളി​യി​ക്കാ​നാ​ണ് ശ്ര​മ​മെ​ന്ന് ഐ​ക്യ മ​ല അ​ര​യ മ​ഹാ​സ​ഭ നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു. 

1949 വ​രെ പൊ​ന്ന​മ്ബ​ല​മേ​ട്ടി​ല്‍ മ​ക​ര വി​ള​ക്ക് തെ​ളി​യി​ച്ചി​രു​ന്ന​ത് മ​ല അ​ര​യ സ​മു​ദാ​യ​മാ​യി​രു​ന്നു. പി​ന്നീ​ട് ഇ​വ​രി​ല്‍ നി​ന്നും അ​വ​കാ​ശം ബ​ല​മാ​യി ക​വ​ര്‍​ന്നെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​വ​കാ​ശ​ങ്ങ​ള്‍ തി​രി​കെ ല​ഭി​ക്കു​ന്ന​തി​നാ​യി 2563 ദി​വ​സ​ങ്ങ​ളാ​യി ഉ​ടു​മ്ബാ​റ​മ​ല​യി​ലെ അ​മ്ബ​ല​ത്തി​ല്‍ കെ​ടാ​വി​ള​ക്കു​മാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് മ​ല അ​ര​യ സ​മു​ദാ​യം. 

പൊ​ന്ന​മ്ബ​ല​മേ​ട്ടി​ല്‍ അ​വ​സാ​നം ദീ​പം തെ​ളി​യി​ച്ച​ത് പു​ത്ത​ന്‍​വീ​ട്ടി​ല്‍ കു​ഞ്ഞ​ന്‍ എ​ന്ന​യാ​ളാ​ണ്. ഉ​ടു​മ്ബാ​റ മ​ല​യി​ലെ കെ​ടാ​വി​ള​ക്കി​ല്‍ നി​ന്നും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​രു​മ​ക​ള്‍ രാ​ജ​മ്മ അ​യ​പ്പ​ന്‍റെ (75) കു​ടും​ബ​ത്തി​ലേ​ക്ക് ഐ​ക്യ മ​ല അ​ര​യ മ​ഹാ​സ​ഭ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ സ​ജീ​വ് ദീ​പം പ​ക​രും. ശ​ബ​രി​മ​ല​യി​ലെ അ​വ​കാ​ശ​ങ്ങ​ള്‍​ക്ക് വേ​ണ്ടി ഏ​ഴ് പ​തി​റ്റാ​ണ്ടാ​യി ന​ട​ത്തി​വ​രു​ന്ന സ​മ​രം ല​ക്ഷ്യം കാ​ണു​ന്ന​തു​വ​രെ തു​ട​രു​മെ​ന്ന് സ​ജീ​വ് പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *