കൊച്ചി : ഹര്‍ത്താലിനെതിരായ ഇടക്കാല ഉത്തരവിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. നിയമനിര്‍മ്മാണം നടത്തുന്നതില്‍ സര്‍ക്കാരിന് അലംഭാവമെന്ന് ഹൈക്കോടതി. ഇത് പ്രോത്സാഹിപ്പിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പണിമുടക്കും ഹര്‍ത്താലും ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ഇടക്കാല ഉത്തരവിലാണ് കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.
പണിമുടക്കിന് ആഹ്വനം ചെയ്യുന്നവര്‍ നിത്യ ചെലവ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മൗലിക അവകാശം കണക്കിലെടുക്കണം. പണിമുടക്കിനും ഹര്‍ത്താലിനും ആഹ്വനം ചെയ്യുന്നവര്‍ ഇത് കാണാതെ പോകരുതെന്നും കോടതി വിശദമാക്കി.
