സാ​മ്ബ​ത്തി​ക സം​വ​ര​ണം രാ​ജ്യ​ത്തി​ന് ഗു​ണം ചെ​യ്യി​ല്ലെ​ന്നാ​വ​ര്‍​ത്തി​ച്ച്‌ മു​സ്‌​ലീം ലീ​ഗ്

 ലോ​ക്‌​സ​ഭ പാ​സാ​ക്കി​യ സം​വ​ര​ണ​ ബി​ല്ലി​നെ​തി​രേ എ​തി​ര്‍​പ്പുമായി മു​സ്‌​ലീം ലീ​ഗ്. സം​വ​ര​ണ​മെ​ന്ന​ത് ദാ​രി​ദ്ര്യ നി​ര്‍​മാ​ര്‍​ജ​ന പ​രി​പാ​ടി​യ​ല്ലെ​ന്നും സം​വ​ര​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​നത​ത്വം സാ​മൂ​ഹ്യ​നീ​തി​യാ​ണെ​ന്നും ലീ​ഗ് എം​പി ഇ.​ടി.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ പ​റ​ഞ്ഞു. 

ഇ​പ്പോ​ള്‍ പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മ​വും സം​വ​ര​ണ നി​യ​മ​വും ധൃ​തി​പി​ടി​ച്ച്‌ ന​ട​പ്പാ​ക്കി​യ​ത് രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​ന് വേ​ണ്ടി​യാ​ണെ​ന്നു തു​റ​ന്ന​ടി​ച്ച ബ​ഷീ​ര്‍ ഇ​വ ര​ണ്ടും രാ​ജ്യ​ത്തി​ന് ഒ​രു ത​ര​ത്തി​ലും ഗു​ണം ചെ​യ്യി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. 

താ​ത്പ​ര്യ​മു​ള്ള​വ​രെ മാ​ത്രം സം​ര​ക്ഷി​ച്ച്‌ നി​ര്‍​ത്തു​ന്ന​താ​ണ് പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മമെ​ന്നും ഇ​ത് രാ​ജ്യ​ത്ത് അ​സ്വ​സ്ഥ​ത​ക​ളും അ​നൈ​ക്യ​വും ഉ​ണ്ടാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *