കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ വനിതാ മതില്‍ പരിപാടിയില്‍ പങ്കെടുക്കാത്തതിന് പ്രതികാര നടപടി. തൊഴിലുറപ്പ് തൊഴിലാളികളാണ് ഈ പ്രതികാര നടപടിക്ക് ഇരയായത്. സംഭവത്തെ തുടര്‍ന്ന് മുപ്പതോളം തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കണ്ണൂരിലെ കയരളത്തുളള തൊഴിലാളികള്‍ തൊഴിലുറപ്പിനായി പോയപ്പോഴാണ് വനിതാ മതിലില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ ജോലി നിഷേധിച്ചത്. മയ്യില്‍ പഞ്ചായത്ത് അധികൃതരുടെ തീരുമാനപ്രകാരമാണ് നടപടി. പരാതിയുമായി എത്തിയ ഇവരോട് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നും ആക്ഷേപമുണ്ട്. സംഭവവുമായി ജില്ലാ കളക്ടര്‍ക്കും അധികാരികള്‍ക്കും പരാതി നല്‍കുമെന്ന് തൊഴിലാളികള്‍ പറഞ്ഞു.
