ശബരിമലയില്‍ ദര്‍ശനം അനുവദിക്കണമെന്ന കെ സുരേന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ജാമ്യഹര്‍ജിയില്‍ ഇളവ് ചെയ്യണമെന്ന് ആവശ്യമുന്നയിച്ച ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി തള്ളി.

മകര വിളക്ക് ദര്‍ശനത്തിന് ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യമുന്നയിച്ചത്. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെ ആയിരുന്നു ഹൈക്കോടതി സുരേന്ദ്രന് ജാമ്യം അനുവദിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *