ജമ്മു കശ്മീരില്‍ പാക് ആക്രമണം ; ബിഎസ്‌എഫ് ജവാന്‍ കൊല്ലപ്പെട്ടു

ജമ്മു: ജമ്മു കശ്മീരില്‍ കത്വയ്ക്ക് സമീപം ഹിരാനഗര്‍ മേഖലയില്‍ പാക് ആക്രമണം. സംഭവത്തില്‍ ബിഎസ്‌എഫ് ജവാന്‍ കൊല്ലപ്പെട്ടു. വിനയ് പ്രസാദ് എന്നയാളാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെയാണ് ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പാക് സൈന്യം വെടിവെയ്പ്പ് നടത്തിയത്.
വെടിവയ്പില്‍ ഗുരുതരമായി പരുക്കേറ്റ വിനയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.

അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *