റോഡ്-റെയില്‍വേ സുരക്ഷക്കായി യുഎഇ യും ഇന്ത്യയും കൈ കോര്‍ക്കുന്നു

ദുബായ്: രാജ്യത്തെ സുരക്ഷ വര്‍ധിപ്പിക്കാന്‍ റോഡ്-റെയില്‍വേ ഗതാഗതരംഗത്ത് ഇന്ത്യന്‍ സ്ഥാപനങ്ങളുടെ വൈദഗ്ധ്യം തേടാനും ഈ മേഖലയില്‍ ഇരുരാജ്യങ്ങളുടെയും സഹകരണം ശക്തമാക്കാനുമുള്ള നീക്കവുമായി അധികൃതര്‍. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മാതര്‍ അല്‍ തായറും ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുലും ഇത് സംബന്ധിച്ച്‌ കൂടിക്കാഴ്ച നടത്തി. ദുബായില്‍ നിര്‍മാണം നടക്കുന്ന റോഡ്- അടിസ്ഥാനവികസന പദ്ധതികളെക്കുറിച്ചും ഇരുവരും ചര്‍ച്ചചെയ്തു.

റോഡ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള ആര്‍.ടി.യുടെ നടപടികള്‍, പരിശീലനപദ്ധതികള്‍, കാല്‍നടയാത്രക്കാര്‍ക്കും വാഹനഉടമകള്‍ക്കുമായി നടത്തുന്ന ബോധവത്കരണ പരിപാടികള്‍ എന്നിവയെക്കുറിച്ച്‌ ആര്‍.ടി.എ. ചെയര്‍മാന്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലിന് വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *