തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനം നടത്തുന്നതിനെതിരെ സമരം നടത്തുന്നവരുമായി മുഖ്യമന്ത്രി പിണറായി വിജയന് ചര്‍ച്ച നടത്തും. വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി സമരക്കാരുമായി ചര്‍ച്ച നടത്തുന്നത്.
ആലപ്പാട് ഖനന ആഘാതം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. ഇടക്കാല റിപ്പോര്‍ട്ട് വരുംവരെ സീ വാഷിംഗ് നിര്‍ത്തിവയ്ക്കും.
