ബുദ്ധിമുട്ടുള്ള ഈ സമയത്ത് താങ്കള്‍ക്കും കുടുംബത്തിനും ഒപ്പം; ജയ്റ്റ്ലിക്കു പിന്തുണയുമായി രാഹുല്‍

ന്യൂഡല്‍ഹി: അസുഖ ബാധിതനായി യുഎസില്‍ ചികില്‍സ നടത്തുന്ന കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കു പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അരുണ്‍‌ ജയ്റ്റ്ലി സുഖമായിരിക്കുന്നില്ലെന്ന കാര്യം തന്നെ അസ്വസ്ഥനാക്കുന്നതായി രാഹുല്‍ ഗാന്ധി പ്രതികരിച്ചു. രോഗത്തെ കീഴടക്കാന്‍‌ അദ്ദേഹത്തിന് ആശംസകള്‍ നേരുന്നു. എന്റെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും സ്നേഹം അദ്ദേഹത്തെ അറിയിക്കുകയാണ്.- ട്വിറ്ററില്‍ രാഹുല്‍ പ്രതികരിച്ചു. ബുദ്ധിമുട്ടുള്ള ഈ സമയത്ത് താങ്കള്‍ക്കും കുടുംബത്തിനും 100 ശതമാനം പിന്തുണ നല്‍കുന്നതായും രാഹുല്‍ വ്യക്തമാക്കി.

വൃക്ക രോഗബാധിതനായ ജയ്റ്റ്ലി ഞായറാഴ്ചയാണ് അപ്രതീക്ഷിതമായി പരിശോധനയ്ക്കായി യുഎസിലേക്കു പോയത്.

Leave a Reply

Your email address will not be published. Required fields are marked *