കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാക് ആക്രമണം

പൂഞ്ച്: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ വീണ്ടും പാക്കിസ്ഥാന്‍ ആക്രമണം. ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിലാണ് പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്.

പാക് വെടിവയ്പിനെ തുടര്‍ന്നു ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം നടന്നത്. ജനുവരി 11 അതിര്‍ത്തിയിലുണ്ടായ ഐഇഡി സ്‌ഫോടനത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *