കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ യുഡിഎഫില്‍ സീറ്റിനെ ചൊല്ലി തര്‍ക്കം നിലനല്‍ക്കെ കൊല്ലത്ത് ആര്‍എസ്പി സ്ഥാനാര്‍ത്ഥിയായി എന്‍ കെ പ്രേമചന്ദ്രനെ പ്രഖ്യാപിച്ചു. നിലിവില്‍ സിറ്റിങ് എംപി കൂടി ആയിട്ടുള്ള പ്രേമചന്ദ്രന് തന്നെ ആയിരിക്കും ആര്‍എസ്പി സ്ഥാനാര്‍ത്ഥിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സംസ്ഥാന സെക്രട്ടറി എ എ അസീസാണ് വാര്‍ത്താ സമ്മേളനം നടത്തി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
