ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്ന മിനിമം പരിപാടിയല്ല നവോത്ഥാനമെന്ന് വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ കയറ്റുക എന്ന മിനിമം പരിപാടിയല്ല നവോത്ഥാനമെന്ന് വി. എസ് അച്യുതാനന്ദന്‍. സ്ത്രീസമത്വം എന്ന നവോത്ഥാന ആശയത്തോടൊപ്പം നില്‍ക്കുന്ന സംഘടനകളെ ഒറ്റക്കെട്ടായി അണിനിരത്തുക എന്നതു കാലഘട്ടം ആവശ്യപ്പെടുന്ന സംഗതിയാണ്. പക്ഷെ, അതല്ല നവോത്ഥാനമെന്നും അതൊരു തുടര്‍ പ്രക്രിയയാണെന്നാണ് കമ്യൂണിസ്റ്റുകാര്‍ വിശ്വസിക്കുന്നതെന്നും വിഎസ് വ്യക്തമാക്കി. സ്ത്രീസമത്വം എന്ന പുരോഗമന ആശയത്തിനു പിന്തുണ നല്‍കേണ്ടതുണ്ടെന്നും പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

ബാലകൃഷ്ണപിള്ള അഴിമതിക്കാരന്‍ തന്നെയാണെന്നും അഭിമുഖത്തില്‍ വിഎസ് തുറന്നടിച്ചു. ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപിള്ള അഴിമതി നടത്തി എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയുടെ അനുവാദത്തോടെയും പിന്തുണയോടെയും താന്‍ കേസ് നടത്തുകയും വിധി സമ്ബാദിക്കുകയുമാണുണ്ടായതെന്നും, രേഖകളും തെളിവുകളും വച്ചു നടത്തിയ നിയമയുദ്ധത്തിനൊടുവില്‍ സുപ്രീം കോടതി തന്റെ വാദങ്ങള്‍ അംഗീകരിച്ചു എന്നതാണു സത്യമെന്നും വിഎസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *