പ്ര​തി​പ​ക്ഷ സ​ഖ്യം ബി​ജെ​പി​ക്ക് എ​തി​ര​ല്ല, രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍​ക്ക് എ​തി​രേ: മോ​ദി

ഗാ​ന്ധി​ന​ഗ​ര്‍: പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന്‍റെ മ​ഹാ​റാ​ലി​യെ പ​രി​ഹ​സി​ച്ചു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ള്‍ അ​വ​ര​വ​രു​ടെ നി​ല​നി​ല്‍​പ്പി​നാ​യി പ​രി​ശ്ര​മി​ക്കു​ന്പോ​ള്‍ താ​ന്‍ രാ​ജ്യ​ത്തി​ന്‍റെ താ​ല്‍​പ​ര്യ​ത്തി​നാ​ണു നി​ല​കൊ​ള്ളു​ന്ന​തെ​ന്ന് വൈ​ബ്ര​ന്‍റ് ഗു​ജ​റാ​ത്ത് ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യി ഒ​രു ച​ട​ങ്ങി​ല്‍ സം​സാ​രി​ക്ക​വെ മോ​ദി പ​റ​ഞ്ഞു.

എ​ല്ലാ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളും ഒ​രു​മി​ച്ചു എ​ന്നാ​ണ​വ​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍ അ​ങ്ങ​നെ ഒ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല. ഒ​രു​മി​ച്ച​വ​ര്‍ എ​ല്ലാം അ​ധി​കാ​ര ത​ര്‍​ക്കം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. അ​ഴി​മ​തി​ക്കെ​തി​രാ​യ ത​ന്‍റെ ന​ട​പ​ടി​ക​ള്‍ ചി​ല​രെ പ​രി​ഭ്രാ​ന്ത​രാ​ക്കി​യി​ട്ടു​ണ്ട്. അ​വ​ര്‍ പ്ര​കോ​പി​ത​രാ​യ​ത് സ്വാ​ഭാ​വി​കം മാ​ത്രം. സ​ര്‍​ക്കാ​ര്‍ ഖ​ജ​നാ​വി​ലെ പ​ണം കൊ​ള്ള​യ​ടി​ക്കാ​ന്‍ ഞാ​ന്‍ അ​നു​വ​ദി​ച്ചി​ല്ല. അ​ങ്ങ​നെ തോ​ന്നി​യ​വ​രെ​ല്ലാം ഒ​രു​മി​ച്ചു കൂ​ടി. അ​തി​ന്‍റെ പേ​രാ​ണ് വി​ശാ​ല സ​ഖ്യം- മോ​ദി പ​റ​ഞ്ഞു. 

വി​ശാ​ല സ​ഖ്യം ബി​ജെ​പി​ക്ക് എ​തി​രെ​യ​ല്ല, രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍​ക്ക് എ​തി​രാ​ണെ​ന്നും വ​രു​ന്ന പൊ​തു​തെ​ര​ഞ്ഞ​ടു​പ്പി​ല്‍ മ​ഹാ​സ​ഖ്യം വി​ജ​യി​ക്കാ​ന്‍ പോ​കു​ന്നി​ല്ല​ല്ലെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Leave a Reply

Your email address will not be published. Required fields are marked *