പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ന്‍റെ നി​ല​പാ​ട് സ്വാ​ഗ​താ​ര്‍​ഹം; പ്ര​തി​ക​രി​ച്ച്‌ ദേ​വ​സ്വം ബോ​ര്‍​ഡ്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ച​ര്‍​ച്ച​യ്ക്കു ത​യാ​റാ​ണെ​ന്ന പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ന്‍റെ നി​ല​പാ​ട് സ്വാ​ഗ​തം ചെ​യ്ത് ദേ​വ​സ്വം ബോ​ര്‍​ഡ്. ച​ര്‍​ച്ച​യ്ക്കു ത​യാ​റാ​ണെ​ന്ന പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ന്‍റെ നി​ല​പാ​ട് സ്വാ​ഗ​താ​ര്‍​ഹ​മെ​ന്ന് ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ദ്മ​കു​മാ​ര്‍ പ്ര​തി​ക​രി​ച്ചു. ര​മ്യ​മാ​യി പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നു ത​ന്നെ​യാ​ണു ബോ​ര്‍​ഡി​നു താ​ത്പ​ര്യ​മെ​ന്നും ആ​വും​വി​ധം പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു ശ്ര​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 

ശ​ബ​രി​മ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ള്‍ ര​മ്യ​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് പ​ന്ത​ളം കൊ​ട്ടാ​രം പ്ര​തി​നി​ധി ശ​ശി​കു​മാ​ര വ​ര്‍​മ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വി​ഷ​യ​ത്തി​ല്‍ എ​ന്ത് ച​ര്‍​ച്ച​യ്ക്കും കൊ​ട്ടാ​രം അ​ധി​കൃ​ത​ര്‍ ത​യാ​റാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ശ്ര​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് കാ​ല​ത്ത് ഉ​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ള്‍ ഇ​നി ഉ​ണ്ടാ​വാ​തി​രി​ക്കാ​നാ​ണു ശ്ര​ദ്ധി​ക്കേ​ണ്ട​തെ​ന്നും ശ​ശി​കു​മാ​ര വ​ര്‍​മ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ശ​ബ​രി​മ​ല​യി​ലെ സ്ത്രീ ​പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച്‌ സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ ന​ല്‍​കി​യ പ​ട്ടി​ക​യെ ശ​ശി​കു​മാ​ര വ​ര്‍​മ വി​മ​ര്‍​ശി​ച്ചു. തെ​റ്റാ​യ പ​ട്ടി​ക ന​ല്‍​കി​യ സ​ര്‍​ക്കാ​ര്‍ അ​ടി ഇ​ര​ന്നു വാ​ങ്ങു​ന്ന​തി​നു തു​ല്യ​മാ​യ ന​ട​പ​ടി​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ കാ​ണി​ച്ച​തെ​ന്നും ഭ​ക്ത​ര്‍ ഇ​തെ​ല്ലാം ശ്ര​ദ്ധി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​രു​ടെ വി​കാ​രം സ​ര്‍​ക്കാ​ര്‍ മാ​നി​ക്ക​ണ​മെ​ന്നും ശ​ശി​കു​മാ​ര വ​ര്‍​മ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *