ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട നാല് റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടിന് പരിഗണിക്കാന്‍ സാധ്യത. സുപ്രീം കോടതി വെബ്സൈറ്റില്‍ കാണിച്ചിരിക്കുന്ന താത്കാലിക തിയ്യതി പ്രകാരമാണ് ഇത്.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കേണ്ട ബെഞ്ചിലെ അംഗമായ ഇന്ദു മല്‍ഹോത്ര ആരോഗ്യ കാരണങ്ങളാല്‍ അവധിയില്‍ പ്രവേശിച്ചതിനാല്‍ ജനുവരി 22 ന് പരിഗണിക്കേണ്ട റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കുന്നത് നീട്ടി വച്ചിരുന്നു.
റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി എട്ടിന് പരിഗണിക്കുന്ന സാഹചര്യത്തില്‍ റിവ്യൂ ഹര്‍ജികളും ഇതേ തിയ്യതിയില്‍ തന്നെ പരിഗണിച്ചേക്കാന്‍ സാധ്യത.
