കോട്ടയം സീറ്റില്‍ വിട്ടുവീഴ്ച്ചയില്ല : പുറമേ ഒരു സീറ്റ് കൂടി വേണമെന്ന് കെ.എം.മാണി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് വേണമെന്ന ആവശ്യം ശക്തമാക്കി കേരളാ കോണ്‍ഗ്രസ് എം. നേരത്തെ കോട്ടയത്തിന് പുറമേ ഒരു സീറ്റ് കൂടി ലഭിക്കണമെന്നത് പാര്‍ട്ടി നിലപാടാണെന്ന് ജോസ് കെ മാണി വ്യക്തമാക്കിയതിന് പിന്നാലെ സമാന അവശ്യത്തില്‍ ഉറച്ച്‌ പാര്‍ട്ടി അദ്ധ്യക്ഷന്‍ കെ.എം മാണിയും രംഗത്തെത്തി.

ഇത് യൂഡിഎഫിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളെ പ്രതിസന്ധിയിലാക്കും, കോട്ടയത്തിന് പുറമേ ഇടുക്കി, ചാലക്കുടി എന്നിവയില്‍ ഏതെങ്കിലും ഒരു സീറ്റിലാണ് മുന്‍ഗണനയെന്നും മാണി പറഞ്ഞു.

നിലവില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നതും പാര്‍ട്ടിക്ക് വിജയസാദ്ധ്യത കല്‍പ്പിക്കുന്നതുമായ സീറ്റുകള്‍ വിട്ടുകൊടുക്കുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിനും ക്ഷീണം ചെയ്യും. മൂന്ന് സീറ്റുണ്ടായ പാര്‍ട്ടിയായതിനാല്‍ രണ്ടാം സീറ്റ് ചോദിക്കുന്നതില്‍ അപാകതയില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *