ആഗോള സാമ്ബത്തിക ശക്തികളുടെ പട്ടികയില്‍ ആറാമതായി ഇന്ത്യ വളര്‍ന്നു

ന്യൂഡല്‍ഹി: ആഗോള സാമ്ബത്തിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നെന്ന് ധനമന്ത്രി പീയൂഷ് ഗോയല്‍. 2013-14 കാലയളവില്‍ 11-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. മോദി സര്‍ക്കാരിന്‍റെ കാലത്തുണ്ടായ സാമ്ബത്തിക മുന്നേറ്റം ആഗോളതലത്തിലും ഇന്ത്യയെ മുന്‍നിരയിലെത്തിച്ചുവെന്ന് പീയൂഷ് ഗോയല്‍ പറയുന്നു.

2022-ഓടെ ഒരു പുതിയ ഇന്ത്യയെ വാര്‍ത്തെടുക്കുക എന്നതാണ് നമ്മുടെ സ്വപ്നം. ഇടക്കാലത്ത് അനുഭവപ്പെട്ട സാമ്ബത്തിക അസ്ഥിരാവസ്ഥയും അനിശ്ചിതാവസ്ഥയും ഇപ്പോളില്ല. ഇന്ത്യ വളര്‍ച്ചയുടെ ശരിയായ പാതയിലാണെന്ന് എനിക്ക് ഉറപ്പിച്ച്‌ പറയാന്‍ പറ്റും. ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്ബത്ത് വ്യവസ്ഥയാണ് ഇപ്പോള്‍ ഇന്ത്യയുടേത്. യുപിഎ ഭരണകാലത്ത് ശരാശരി പണപ്പെരുപ്പനിരക്ക് പത്ത് ശതമാനമായിരുന്നുവെങ്കില്‍ എന്‍ഡിഎ ഭരണത്തില്‍ അത് നാലായി താഴ്ന്നു.

Leave a Reply

Your email address will not be published. Required fields are marked *