വിധി എതിരാകാന്‍ സാധ്യത; എഫ്‌ഐആറുകള്‍ പിന്‍വലിക്കണമെന്ന ഹര്‍ജികളില്‍ നിന്ന് തോമസ് ചാണ്ടി പിന്‍മാറുന്നു

കൊച്ചി: തനിക്കെതിരെയുള്ള എഫ്‌ഐആറുകള്‍ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് മുന്‍മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജികള്‍ പിന്‍വലിക്കുന്നു. ജസ്റ്റിസ് സുധീന്ദ്ര കുമാര്‍ വിധി പറയാനിരിക്കെയാണ് പിന്‍മാറ്റം. തിങ്കളാഴ്ച ഹര്‍ജികള്‍ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കും.

അഞ്ച് ഹര്‍ജികളാണ് തോമസ് ചാണ്ടി പിന്‍വലിക്കുന്നത്. ഭൂമി, കായല്‍ കയ്യേറ്റ കേസുകളിലെ എഫ്‌ഐആറുകള്‍ പിന്‍വവലിക്കണം എന്നായിരുന്നു ചാണ്ടിയുടെ ഹര്‍ജി. വിധി എതിരാകാന്‍ സാധ്യതതയുണ്ട് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജികള്‍ പിന്‍വലിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *