കൊച്ചി: ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി വെച്ചു. കേസുകള്‍ പരിഗണിക്കുന്നത് എപ്പോഴാണെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. അതേസമയം നിരോധനാജ്ഞക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി തീര്‍പ്പാക്കുകയും ചെയ്തു. ശബരിമലയിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ ഇപ്പോള്‍ നിലനില്‍ക്കാത്തതിനാലാണ് കേസുകള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത്.
