കോട്ടക്കല്‍: നഗരത്തില്‍ വന്‍ കഞ്ചാവ് വേട്ട. 20.5 കിലോ കഞ്ചാവുമായി ആ(ന്ധ സ്വദേശികളായ രണ്ട് യുവാക്കള്‍ എക്സൈസിന്റെ പിടിയില്‍.കോട്ടക്കല്‍ ബസ്സ്റ്റാന്‍ഡിനു പിറകില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. ആന്ധ്ര വിശാഖപട്ടണം ചിന്താ പള്ളി ശിവരാമകൃഷ്ണന് മല്ല (32), സതീഷ് കൂട്ടടി (32) എന്നിവരെയാണ് കുറ്റിപ്പുറം എക്സൈസ് ഇന്‍സ്പെക്ടര്‍ വി.ജെ.റോയ് അറസ്റ്റ് ചെയ്തത്.രണ്ടര കിലോ പാക്കറ്റുകളാക്കി തരം തിരിച്ച നിലയിലായിരുന്നു കഞ്ചാവ്. അളക്കുന്നതിനായി ഉപയോഗിക്കുന്ന ത്ലാസ്സും പിടിച്ചെടുത്തു. വിശാഖപട്ടണത്ത് നിന്നും ട്രെയിന്‍ മാര്‍ഗ്ഗം കോട്ടക്കലില്‍ എത്തിക്കുന്ന കഞ്ചാവ് ചെറുകിട വിതരണക്കാര്‍ക്ക് നല്‍കുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്.പ്രതികളെ ഞായറാഴ്ച വടകര കോടതിയില്‍ ഹാജരാക്കി.കേസില്‍ കൂടുതല്‍ പേര് ഉണ്ടോയെന്നും സംഘം അന്വേഷിക്കുന്നുണ്ട്.ഇവര്‍ക്ക് എവിടെ നിന്നാണ് കഞ്ചാവ് ലഭിക്കുന്നതെന്നും, ജില്ലയില്‍ ആരുടെ നിര്‍ദ്ദേശമനുസരിച്ചാണ് ഇരുവരും സാധനമെത്തിച്ചതെന്നുമുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. അസി: എക്സൈസ് ഇന്‍സ്പെക്ടര്‍ രവീന്ദ്രനാഥ്, പ്രിവന്റീവ് ഓഫീസര്‍ രാജേഷ്, ഷിബു ശങ്കര്‍, ബാബുരാജ്, സുരേഷ് ബാബു, ഹംസ, സതീശ്,ൈ ശൈലേഷ് എന്നിവരാണ് സംഘത്തെ പിടികൂടിയത്.
