ബഹറൈന്‍: വിദേശത്ത് പെണ്‍വാണിഭ സംഘത്തിന്റെ പിടിയില്‍പ്പെട്ട സ്ത്രീകളെ രക്ഷിക്കാന്‍ ക്രൈംബ്രാഞ്ച് ഇന്റര്‍പോളിന്റെ സഹായം തേടി. ബഹറൈനില്‍ പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലകപ്പെട്ട ആറ് സ്ത്രീകളെ രക്ഷിക്കാനുളള ശ്രമം തുടരുകയാണ്. സ്ത്രീകളെ കടത്താന്‍ എയര്‍പോര്‍ട്ടില്‍ സഹായം ലഭിച്ചതായും ക്രൈംബ്രൈഞ്ച് പറയുന്നു. ഇതേ കുറിച്ചും അന്വേഷണം നടത്തുമെന്നും ക്രൈബ്രാഞ്ച് അധികൃതര്‍ അറിയിച്ചു. ഇത്തരത്തില്‍ ഇനിയും കൂടുതല്‍ സ്ത്രീകള്‍ പെണ്‍വാണിഭ സംഘത്തിന്റെ കെണിയില്‍പ്പെട്ടതായും സൂചനയുണ്ട്. ഇതേ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് വിവിധ വനിതാ സംഘടനകളുടെ ആവശ്യം.
