എസ് പി ചൈത്ര തെരേസ ജോണിന് എതിരായി സര്‍ക്കാര്‍ എന്ത് നടപടിയാണ് എസ്പിക്കെതിരെ എടുത്തതെന്ന് ഹൈക്കോടതി. ആളുകള്‍ പലതും പറയുമെന്ന് വിശദമാക്കിയ കോടതി നടപടിയെടുത്താല്‍ മാത്രമല്ലേ കോടതിക്ക് ഇടപെടാന്‍ ആകുക എന്നും ഹര്‍ജിക്കാരനോട് വ്യക്തമാക്കി. സര്‍ക്കാര്‍ നടപടി എടുക്കുകയാണെങ്കില്‍ അപ്പോള്‍ നോക്കിയാല്‍ പോരെ എന്നും ഹൈക്കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു.
കുറ്റവിമുക്ത ആക്കിയ റിപ്പോര്‍ട്ട് ഉണ്ടല്ലോ പിന്നെ എന്തിനാണ് ഈ ഹര്‍ജിയെന്നും ഹൈക്കോടതി ചോദിച്ചു. മുഖ്യമന്ത്രി ഒരു അഭിപ്രായം പറഞ്ഞാല്‍ അത് അദ്ദേഹത്തിന്റെ അവകാശം ആണ്. ഭരണഘടന അതിന് സംരക്ഷണം നല്‍കുന്നുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. പുതിയ സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ആവശ്യം എങ്കില്‍ കോടതിയെ വീണ്ടും സമീപിക്കാമെന്ന് വിശദമാക്കിയതോടെ എസ് പി ചൈത്ര തെരേസ ജോണിന് എതിരായ സര്‍ക്കാര്‍ നടപടിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പിന്‍വലിച്ചു.
സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ അക്രമ കേസിലെ പ്രതികള്‍ക്കായി റെയ്ഡ് നടത്തിയതിന് പേരില്‍ എസ് പി എ സര്‍ക്കാര്‍ ബലിയാടാകുന്നു എന്നായിരുന്നു ഹര്‍ജിയില്‍ ആരോപിച്ചത്. എറണാകുളം ആസ്ഥാനമായുള്ള പബ്ലിക് ഐ എന്ന സംഘടനയാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
