തിരുവനന്തപുരം: ഫെബ്രുവരി 20നും 25നും ഇടയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒരു തര്‍ക്കവും ഉണ്ടാകില്ല. ജയസാധ്യത പരിഗണിച്ചാവും ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ഥി നിര്‍ണയം നടത്തുക. ശക്തരായ സ്ഥാനാര്‍ഥികള്‍ കോണ്‍ഗ്രസിന് വേണ്ടി മത്സര രംഗത്തുണ്ടാകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
