തിരുവനന്തപുരം: യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന യൂത്ത് കോണ്‍ഗ്രസ് അഭിപ്രായത്തോട് യോജിക്കുന്നുവെന്ന് ശശി തരൂര്‍ എംപി. എന്നാല്‍ സിറ്റിംഗ് എംപിമാരെ മാറ്റണമോ എന്ന കാര്യം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും വിജയ സാധ്യതയുള്ളവര്‍ വീണ്ടും മത്സരിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പരമാവധി അവസരം നല്‍കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടത്. നേതാക്കന്മാര് വീതംവയ്പ്പ് നടത്തി ഒത്തുതീര്‍പ്പ് സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന സാഹചര്യം ഇത്തവണ ഉണ്ടാകരുതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞിരുന്നു.
