75 ലിറ്റര്‍ വിദേശമദ്യവുമായി രണ്ടുപേര്‍ അറസ്റ്റില്‍

മലപ്പുറം: വില്‍പ്പനക്കെത്തിയ 75 ലിറ്റര്‍ വിദേശ മദ്യവുമായി മലപ്പുറം കുറ്റിപ്പുറത്ത് രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. തവനൂര്‍ മദിരശ്ശേരി ഫിറോസ് ബാബു, പുറമണ്ണൂര്‍ സ്വദേശി സുബ്രമണ്യന്‍ എന്നിവരാണ് അറസ്റ്റിലായത്.

മിനി പമ്ബയ്ക്കു സമീപം കുറ്റിപ്പുറംപൊന്നാനി ദേശീയ പാതയില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഓട്ടോറിക്ഷയില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്നു മദ്യം.

ബിവറേജിലേതിനെക്കാള്‍ 100 രൂപ അധികം ഈടാക്കിയാണ് വില്‍പ്പന. അര ലിറ്ററിന്റെ 150 കുപ്പികളായി തൃശൂരിലെ വിവിധ ബിവറജുകളില്‍നിന്നാണ് പ്രതികള്‍ മദ്യം വാങ്ങിയതെന്ന് പോലിസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *